Monday, 30 November 2015

ആ മഴമരത്തണലില്‍....

                  

                   
                     
                               ആ മഴമരത്തണലില്‍....




 വെള്ളായണിക്കായലിനെ തഴുകിയെത്തുന്ന മന്ദമാരുതന്‍ വീശുന്ന ആ മഴമരത്തണലില്‍ ഞാന്‍ എന്റെ സുഹൃത്തുക്കളോടൊപ്പം ഇരുന്നു. ആരോ എഴുതിവെച്ച സ്വര്‍ണ്ണ ലിപികള്‍ യാഥാര്‍ത്ഥ്യമാകും പോലെ ഒരിക്കല്‍ അപരിചിതരായി വന്നെത്തിയവര്‍ ഒരു മരത്തണലിനുകീഴെ സുഖ-ദുഖങ്ങളും സ്നേഹവും സന്തോഷവും പങ്കിടുന്നു.
       
 വറ്റിവരണ്ട മരുഭൂമിയില്‍, ഒറ്റപെട്ട് അലഞ്ഞുതിരിഞ്ഞ എനിക്ക്, ഒരു സ്നേഹസ്പര്‍ശമായി, തെന്നലായ്‌ കടന്നുവന്ന ആ സൗഹൃദം... ജീവിതത്തിന് അര്‍ത്ഥവും തലങ്ങളും പകര്‍ന്നുതന്ന സൗഹൃദം. ജാതിമതചിന്തകളുടെയും കപടസ്നേഹത്തിന്റെയും മറ്റും വേലികെട്ടുകള്‍ തകര്‍ത്ത് എല്ലാവരെയും ഒന്നുപോലെ സ്നേഹിക്കാനും സന്തോഷിപ്പിക്കാനും പഠിപ്പിച്ച എന്റെ പ്രിയ സുഹൃത്തുക്കള്‍...
         
       ചിരിച്ചും ചിന്തിച്ചും ആര്‍ത്തുല്ലസിച്ചുo ആ മഴമരത്തണലിനുകീഴെ ഞങ്ങള്‍ ചിലവഴിച്ച സായാഹ്നങ്ങള്‍...! ഓരോരോ  പൂവിതളുകള്‍ കൊഴിഞ്ഞുപോകുംപോലെ, ഓരോ സായാഹ്നവും ഞങ്ങളെ വിട്ട് അകലുന്നത് ഞങ്ങള്‍ നെടുവീര്‍പ്പോടെ നോക്കിയിരുന്നു. ഇനി എത്ര നാള്‍ ഈ മഴമരത്തണലിനുകീഴില്‍ ഒരുമിച്ച് നാം ഇങ്ങനെ....?

കാലങ്ങളേറെ കടന്നുപോയി.....

        ഇന്ന് ഞാന്‍ ഒറ്റക്ക് ആ മഴമരത്തണലില്‍ മന്ദമാരുതന്റെ തലോടലേറ്റിരുന്നു. ഒരു മിന്നാമിന്നിയെപോലെ എന്റെ ഉള്ളില്‍ പല സായാഹ്നങ്ങളുടെയും നനുത്ത ഓര്‍മ്മകള്‍ മിന്നി മറഞ്ഞു.. അപ്പോഴാണ്‌ ഞാന്‍ ആ സത്യം മനസ്സിലാക്കിയത്. പുസ്തകത്താളുകള്‍ക്കിടയില്‍ സൂക്ഷിച്ച മയില്‍‌പീലി വര്‍ഷങ്ങളോളം സുരക്ഷിതമായി ഇരിക്കുന്നതുപോലെ, എന്റെ മനസ്സിന്റെ കോണില്‍ സൂക്ഷിച്ച സൗഹൃദo എന്നെന്നും എന്റെ ഉള്ളില്‍ ഒളിമങ്ങാതെ നിലനില്‍ക്കുന്നു, ഒരു നറു പുഷ്പത്തെപോലെ,.....


                                                                                                                ANCHANA.V.V

2 comments:

  1. Kaalam kadinjaanilathe paranuyarumpol rithubhedangalkappuram uyaratte e chuvanna kootukettu..hats off

    ReplyDelete
    Replies
    1. vishnujiii, kidilan (Y) superbly said.. yaa i also wish sooo

      Delete