വിഷം കഴിക്കാന്‍ തയ്യാറോ..?
ഇന്ന് വാട്ട്സപ്പിലെ ഒരു
ഗ്രൂപ്പിലേക്ക് ഫോര്‍വേഡ് ചെയ്ത് കിട്ടിയ ഒരു മെസ്സേജ് ആണിത്. അതില്‍ പറയുന്ന തോമസ്
ബിജു സര്‍ ഞങ്ങളുടെ കോളേജിലെ (വെള്ളായണി കാര്‍ഷിക കോളേജ്) അദ്ധ്യാപകനാണ്. പച്ചക്കറികളില്‍
കണ്ടത്തിയ അമിതമായ വിഷാംശം റിപ്പോര്‍ട്ട് ചെയ്തതിന് ഇങ്ങനെയൊരു തിരിച്ചടി കൊടുത്തത്
വളരെ മാതൃകാപരമായി. ഇനി ഭാവിയിലെങ്ങാനും അബദ്ധവശാല്‍ എനിക്കോ എന്റെ കൂട്ടുകാര്‍ക്കോ
ഈ ഒരു കര്‍ത്തവ്യം നിര്‍വഹിക്കേണ്ടിവന്നാല്‍ എന്താണ് അധികൃതര്‍ ഞങ്ങളില്‍ നിന്നും
പ്രതീക്ഷിക്കുന്നതെന്നും ഞങ്ങള്‍ എന്ത് ഫലമാണ് നല്‍കേണ്ടതെന്നും വ്യക്തമായി
മനസിലാക്കാന്‍ ഇത് വളരെ സഹായകമായി.
എന്തായാലും ഇനി
പച്ചക്കറിവിഷാംശ പരിശോധന പദ്ധതിയുടെ തലവന്‍ എന്നത് എല്ലാവരുടെയും ഒരു മോഹ പദവി ആയി
മാറും, മറ്റൊന്നുംകൊണ്ടല്ല, കുറച്ച് പച്ചക്കറികള്‍കൊണ്ടുവെച്ചിട്ട് “വിഷാംശമില്ല”
എന്ന് എഴുതികൊടുത്താല്‍ മതിയല്ലൊ..! എന്ത് സുഖം...!
എന്തായാലും ഇനി “വിഷാംശമില്ല”
എന്ന് സ്വയം പറഞ്ഞ് മാരകമായ വിഷം കഴിക്കാന്‍ എല്ലാവരും തയ്യാറെടുത്തോളു.
ANCHANA.V.V
ANCHANA.V.V
No comments:
Post a Comment